സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്നതിന്

|
സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്നതിന്  ചില ടിപ്പുകള്‍ പരിചയപ്പെടൂ
എപ്പോഴും കുട്ടികളോട് സമൂഹം സമൂഹം എന്ന് പറഞ്ഞത് കൊണ്ട് മാത്രമായില്ല.അവരില്‍ സാമൂഹ്യ മൂല്യങ്ങളുണ്ടോ എന്ന് ആദ്യമേ പരിശോധിക്കണം.ചില വഴികളിതാ .
ആശയ വിനിമയം പരിശോധിക്കുക. ആശയ വിനിമയം സാമൂഹ്യ ജീവിതത്തിന്റെ ആണിക്കല്ല്.
പെരുമാറ്റം നിരീക്ഷിക്കുന്നതിന്  നാടക സന്ദര്‍ഭങ്ങള്‍ ധാരാളം സൃഷ്ടിക്കുക.
ക്ലാസ്സില്‍ തന്നെ സര്‍ക്കാര്‍ ഉണ്ടാക്കുകയും ചുമതലകള്‍ നല്‍കുകയും ചെയ്യുക.
എപ്പോഴും ക്ലാസ്സുകളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുക.അതിന്റെ ചുമതല കുട്ടികള്‍ക്ക് തന്നെ നല്‍കുക.
കുട്ടി സാമൂഹ്യ സാഹചര്യത്തില്‍ ആത്മ വിശ്വാസത്തോടെ സംസാരിക്കാറുണ്ടോ? സംസാരിക്കുമ്പോള്‍ മുഖം കുനിക്കുന്നുവോ?...നിരീക്ഷിക്കൂ. 
ചിരിക്കാത്ത കുട്ടികളുണ്ടോ? എങ്കില്‍ അവര്‍ക്ക് സാമൂഹ്യതയില്‍ എന്തോ കുഴപ്പമുണ്ട്.
നിസ്സാര പ്രശ്നങ്ങളില്‍ അസഹിഷ്ണുത കാണിക്കുന്നുവോ?......അവനില്‍ സഹന ശക്തി വളര്‍ത്തേണ്ടത് അത്യാവശ്യമാകുന്നു.
സംസാരിക്കുമ്പോള്‍ നയന ബന്ധം അത്യാവശ്യം.പക്ഷെ തുറിച്ചു നോക്കുന്നത് സാമൂഹ്യമായ കുഴപ്പം.
മറ്റുള്ളവരുടെ പേരുകള്‍ ഓര്‍ക്കുന്നതും ആവശ്യമുള്ളപ്പോള്‍ മറക്കാതെ ഉപയോഗിക്കുന്നതും എത്ര നല്ല സാമൂഹികതയാണ്.ഒരുവന്‍റെ സാന്നിധ്യവും സംസാരവും മറ്റുള്ളവര്‍ക്ക് ആശ്വാസവും ആഹ്ലാദവും പകരുന്നുവെങ്കില്‍  അത്തരം സാമൂഹികതയാണ് സാമൂഹ്യ ശാസ്ത്ര പഠനത്തിനു സഹായകരം.

0 comments:

Post a Comment